കോതമംഗലത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം; 9 പേർക്ക് കടിയേറ്റു

കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആർ ടി സി ജംഗ്ഷൻ അടക്കമുള്ള പ്രദേശങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്
stray dog
stray dogfile

കോതമംഗലം : കോതമംഗലം ടൗണിൽ ഒൻപത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കോതമംഗലത്തെ വിവിധപ്രദേശങ്ങളായ കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആർ ടി സി ജംഗ്ഷൻ അടക്കമുള്ള പ്രദേശങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

കോതമംഗലം താലൂക്ക് ആശുപത്രിയിലും, ബസേലിയോസ്‌ ആശുപത്രിയിലും, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും ചികിത്സ തേടി.കടിയേറ്റവരെ ആന്‍റണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, കൗൺസിലർ പി.ആർ. ഉണ്ണികൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ എന്നിവരും ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.