
പാലക്കാട്: പാലക്കാട് മണർക്കാട് കോട്ടോപ്പാടം മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ കുട്ടികൾക്കടക്കം നിരവധി പേർക്ക് കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ ഇടപെടലിനെ തുടർന്ന് കൂടുതൽ കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടു.
മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.