വിഴിഞ്ഞത്ത് 2 പേർക്ക് നായയുടെ കടിയേറ്റു; പിന്നാലെ നായ ചത്തു

സൗണ്ട്സ് സിസ്റ്റം ഉടമ ഷൈൻ (41), ലീല (75) എന്നിവർക്കാണ് നായയുടെ കടിയേറ്റത്
stray dog attack in vizhinjam 2 injured

ഷൈൻ,ലീല

Updated on

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ തെരുവുനായ ആക്രമണത്തെത്തുടർന്ന് വയോധിക ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റു. സൗണ്ട്സ് സിസ്റ്റം ഉടമ ഷൈൻ (41), ലീല (75) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ ഇരുവരും പുല്ലുവിള പ്രാഥമിക ആരോഗ‍്യകേന്ദ്രത്തിൽ ചികിത്സ തേടി.

അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ലീലയെ വീട്ടിനുള്ളിൽ കയറിയായിരുന്നു നായ കടിച്ചത്. രാവിലെ കട തുറക്കാനെത്തിയപ്പോഴായിരുന്നു ഷൈനിനെ നായ ആക്രമിച്ചത്. ഷൈനിന്‍റെ ചെറുവിരലിനു കാലിനടിയിലും പരുക്കേറ്റിട്ടുണ്ട്. അതേസമയം നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com