തലസ്ഥാനത്ത് 32 പേരെ ഒരേ തെരുവുനായ ആക്രമിച്ചു; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം നഗരത്തിൽ ഡോഗ് സ്ക്വാഡിന്‍റെ തെരച്ചിൽ ആരംഭിച്ചു
stray dog attacked several in thiruvananthapuram
തലസ്ഥാനത്ത് 32 പേരെ ഓരേ തെരുവുനായ ആക്രമിച്ചു; പേവിഷബാധയെന്ന് സംശയംrepresentative image
Updated on

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

32 പേരെയാണ് തെരുവുനായ കടിച്ചത്. ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളെജിലും ചികിത്സ തേടി. ഇതിൽ 3 പേരുടെ പരിക്ക് ഗുരുതരമാണ്.

അതേസമയം, തെരുവുനായക്ക് പേവിഷബാധ ഉണ്ടോ എന്നാണ് ഉയരുന്ന സംശയം. ചികിത്സ തേടിയ എല്ലാവർക്കും പേവിഷ വാക്സിൻ കൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നായയ്ക്കായി തിരുവനന്തപുരം നഗരത്തിൽ ഡോഗ് സ്ക്വാഡിന്‍റെ തെരച്ചിൽ ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com