
പത്തനംതിട്ട: പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷബാധ.വെള്ളിയാഴ്ച രാവിലെ രാവിലെ പാൽ വിൽക്കാനായി പോയ പൂഴിക്കാട് സ്വദേശി ശ്രീകലയ്ക്കാണ് നായയുടെ കടിയേറ്റത്.
വീട്ടമ്മയെ കടിച്ച നായ സമീപത്തെ നിരവധി തെരുവുനായളെയും കടിച്ചതിനു ശേഷം ചത്തിരുന്നു. പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഈ മേഖലയിൽ പ്രതിരോധ പ്രവർന്നങ്ങൾ ആരംഭിച്ചു.