കൂടുതല്‍ എഐ ക്യാമറകള്‍, 24 മണിക്കൂറും പൊലീസ്- എംവിഡി സംയുക്ത പരിശോധന; ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടി

വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
Strict action against traffic violations 24-hour joint police-MVD inspection
കൂടുതല്‍ എഐ ക്യാമറകള്‍, 24 മണിക്കൂറും പൊലീസ്- എംവിഡി സംയുക്ത പരിശോധന; ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടി
Updated on

തിരുവനന്തപുരം: ഗതാഗതനിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്- സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്. ഇതിനായി റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് കര്‍ശന പരിശോധന നടത്തും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായാണ് പരിശോധന നടത്തുക.

കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കും. ബോധവൽക്കരണ പരിപാടികൾ നടത്തും. എഐ ക്യാമകൾ സ്ഥാപിക്കാത്ത റോഡുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ട്രാഫിക് ഐജിയോട് നിർദ്ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് ഉള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com