വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി; ഗതാഗത മന്ത്രി

അവ്യക്തവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു
വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി; ഗതാഗത മന്ത്രി

തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. 

വാഹനങ്ങളിലെ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഇറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെക്കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലുപ്പവും നിറവും സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹനവകുപ്പ് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com