മയക്കുമരുന്ന് തടയാന്‍ കർ‌ശന നടപടി: ഡി.ജി.പി

കാപ്പ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുന്നത് കൂടുതല്‍ ഊര്‍ജിതമാക്കും.
dgp Sheikh Darvesh Sahib
dgp Sheikh Darvesh Sahib

തിരുവനന്തപുരം: ലഹരിമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. പൊലീസ് ആസ്ഥാനത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായി തുടര്‍ച്ചയായ പരിശോധനയും ഒപ്പം ബോധവത്കരണവും ഉറപ്പാക്കണം. ജില്ല സ്പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. കാപ്പ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുന്നത് കൂടുതല്‍ ഊര്‍ജിതമാക്കും. ക്രിമിനലുകളുമായും മറ്റു മാഫിയസംഘങ്ങളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

കുറ്റവാളികളെ കണ്ടെത്തുന്നതിനും അക്രമം തടയുന്നതിനുമായി ജില്ലാ അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധനകള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ശരീരത്തില്‍ ഘടിപ്പിച്ചും വാഹനങ്ങളില്‍ സ്ഥാപിച്ചും പ്രവര്‍ത്തിക്കുന്ന ക്യാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന വിവരത്തിന് പരമാവധി പ്രചാരണം നല്‍കണമെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com