നിപ: തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന

കേരളത്തിൽ നിന്നുമെത്തുന്നവരുടെ ശരീര താപനില പരിശോധന ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്
Strict checks in Tamil Nadu border  following Nipah outbreak

നിപ: തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന

file image

Updated on

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന. ആനക്കണ്ടി, മീനാക്ഷിപുരം, ഗോവിന്ദപുരം, വേലന്താവളം ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര താമനില പരിശോധിച്ച് പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സംസ്ഥാനത്തേക്ക് കടത്തി വിടുന്നത്.

ബുധനാഴ്ച പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധയിൽ ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം പോസിറ്റീവായി. പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32 വയസുകാരന്‍. ഇതോടെയാണ് കർശന പരിശോധനയുമായി തമിഴ്നാട് രംഗത്തെത്തി‍യത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com