കേന്ദ്രസർക്കാർ അവഗണന; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം

കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കാൻ നീക്കം
strike against central govt

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം

Updated on

തിരുവനന്തപുരം: കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സത്യഗ്രഹസമരം. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം. മന്ത്രിമാരും ജനപ്രതിനിധികളും സമരത്തിൽ പങ്കെടുക്കുണ്ട്. കേന്ദ്രസർക്കാരിനേ ഡെൽഹിയിൽ നടത്തുന്ന സമരത്തിന്‍റെ തുടർച്ചയാണ് ഈ സമരവും.

കഴിഞ്ഞ 10 വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കാനുള്ള കേന്ദ്രത്തിന്‍റെ രാഷ്ട്രീയ പ്രേരിത നീക്കങ്ങൾക്കെതിരേയാണ് സമരമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചിരുന്നു.

ജനകീയ വികസന പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. സ്ത്രീ സുരക്ഷ പദ്ധതി, കണക്റ്റ് ടു വർക്ക്, സ്കോളർഷിപ്പ് തുടങ്ങിയവരേയും ക്ഷേമപെൻഷൻ വിതരണം പോലുള്ള നടപടികളെയും തടസപ്പെടുത്തുന്ന കേന്ദ്രനീക്കത്തെ കേരളം ചെറുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com