കേന്ദ്ര സർക്കാരിന്‍റെ അവഗണന: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം

മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും എംപിമാരും എംഎൽഎമാരും പങ്കെടുക്കും
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സമരം നടത്താനൊരുങ്ങി ഇടതുമുന്നണി. ഫെബ്രവരി 8 ന് ഡൽഹിയിൽ വെച്ച് സമരം നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും എംപിമാരും എംഎൽഎമാരും പങ്കെടുക്കും.

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണനയെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു. ഡൽഹിയിൽ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്നാണ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com