തിരുവനന്തപുരം: നടനും എംഎൽഎ യുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കുമെന്ന് ധനകാര‍്യ മന്ത്രി കെ എൻ ബാലഗോപാൽ. പാർട്ടിക്കോ സർക്കാരിനോ ഈ വിഷയത്തിൽ ഒന്നും മറയ്ക്കാനില്ല സർക്കാരിന്‍റെ നിലപാടും പാർട്ടിയുടെ നിലപാടും നേരത്തെ വ‍്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രരിതമാണെന്നും പുകമറ സ‍്യഷ്ട്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മന്ത്രി വ‍്യക്തമാക്കി.
ആരോപണങ്ങൾ പുറത്തുവന്നുവെങ്കിലും അതിൽ ഏതാണ് വിശ്വസിക്കാൻ കഴിയുക എന്ന് ഇപ്പോൾ പറയാനാവില്ല സമഗ്രമായ റിപ്പോർട്ട് വന്ന ശേഷം വേണ്ട നടപടി സീകരിക്കുമെന്നും മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളിൽ പാർട്ടി പിന്തുണ ലഭിച്ചില്ലെന്ന് മുകേഷ് വ‍്യക്തമാക്കി. സിപിഎം എംഎൽഎ ആയതുക്കൊണ്ടു മാത്രമാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും മുകേഷ് പറഞ്ഞു.