
ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ
കോഴിക്കോട്: ഞാവൽ പഴമെന്നു കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ. താമരശേരി ചുണ്ടക്കുന്ന് സ്വജേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചുണ്ട് തടിച്ചു വരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് അഭിഷേകിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഭിഷേകിനെ മെഡിക്കൽ കോളെജിലേക്ക് മാറ്റി.