ദഫ്മുട്ട് പരിശീലനത്തിനിടെ വിദ്യാർഥിക്കു മർദനമേറ്റു

വിദ്യാർഥിയുടെ കണ്ണിനും കൺപോളക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Student beaten during Dufmut training

പരുക്കേറ്റ വിദ്യാർഥി അമൻ നിയാസ്

Updated on

കണ്ണൂർ: ദഫ്മുട്ട് പരിശീലനത്തിനിടെവിദ്യാർഥിക്കു മർദനമേറ്റു. പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനത്തിൽ കാട്ടുപുനത്തിൽ ഷംസുദീന്‍റെ മകൻ അമൻ നിയാസിന്‍റെ കണ്ണിനും കൺപോളക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സഹപാഠി ദഫ്മുട്ടിന് ഉപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് മുഖത്ത് അടിച്ചെന്നാണ് പരാതി. മുഖത്തെ കണ്ണട തകർന്നാണ് പരുക്കേറ്റത്. വിദ്യാർഥിനിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.

സ്കൂളിലും പൊലീസിലും പരാതി നൽകുമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. രക്ഷിതാക്കൾ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com