
ദേവചിത്ത്
തിരുവനന്തപുരം: എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തതിന് വിദ‍്യാർഥിക്ക് മർദനമേറ്റതായി പരാതി. തിരുവനന്തപുരം ധനുവച്ചപുരം കോളെജിലാണ് സംഭവം. അവസാന വർഷ വിദ‍്യാർഥിയായ ദേവചിത്തിനാണ് മർദനമേറ്റത്.
സംഭവത്തിൽ 6 പേർക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ദേവചിത്ത്. 15 വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതാണ് മർദനത്തിന് കാരണമെന്നാണ് വിദ‍്യാർഥി പറയുന്നത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകനാണ് ദേവചിത്ത്.