ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ‍്യാർഥിക്ക് പരുക്ക്

പയ്യന്നൂർ കോളെജിലെ ഒന്നാം വർഷ വിദ‍്യാർഥി അർജുനാണ് പരുക്കേറ്റത്
payyanur college clash during holi celebration; student injured

അർജുൻ

Updated on

കണ്ണൂർ: പയ്യന്നൂർ കോളെജിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ‍്യാർഥിക്ക് പരുക്കേറ്റു. ഒന്നാം വർഷ ഹിന്ദി വിദ‍്യാർഥി അർജുനാണ് പരുക്കേറ്റത്. രണ്ടാം വർഷ വിദ‍്യാർഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് കോളെജിലെ സീനിയർ വിദ‍്യാർഥികൾ കൂട്ടം ചേർന്ന് മർദിച്ചതായാണ് അർജുൻ പറ‍യുന്നത്.

25ലധികം പേർ ചേർന്ന് മർദിച്ചതായാണ് വിവരം. അർജുന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. വാരിയെല്ലിന് പരുക്കേറ്റ് പയ്യന്നൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ് അർജുൻ. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com