

വിദ്യാർഥിനി ആത്മഹത്യ ചെയ്തു
പാലക്കാട്: കല്ലേക്കാട് പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ രംഗത്ത്. ഹോട്ടലിൽ ആത്മഹത്യ ചെയ്ത രുദ്ര രാജേഷ് റാഗിങിന് ഇരയായതായാണ് വിവരം. അതേസമയം സ്കൂൾ അധികൃതർ ഈ ആരോപണം നിഷേധിച്ചു. കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ വിദ്യാർഥിയായിരുന്ന രുദ്രാ രാജേഷിനെ കഴിഞ്ഞദിവസമാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ റാഗിങ് നടന്നിരുന്നുവെന്നും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ലെന്നും കുടുംബം പറഞ്ഞു.
വാർഡനോട് അടക്കം ഇക്കാര്യം പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചു.
ഓടി പോകുന്നതിനിടെ സീനിയർ വിദ്യാർഥിയുടെ ദേഹത്ത് കൈ തട്ടിയെന്നും അതിന് സോറി പറഞ്ഞില്ലെന്നുമാണ് കാരണമായി അറിയിച്ചത്. അവർ തല്ലുമെന്ന് പറയുന്നുണ്ടെന്ന് മകൾ പറഞ്ഞതായും പിതാവ് രാജേഷ് പറഞ്ഞു. എന്നാൽ സ്കൂളിൽ അത്തരമൊരു പ്രശ്നവും ഇല്ലെന്നാണ് അധികൃതർ പറയുന്നത്. വിഷയത്തിൽ പരാതി ലഭിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. വിദേശത്തുള്ള പിതാവ് വന്നതിന് ശേഷമായിരിക്കും മരിച്ച വിദ്യാർഥിയുടെ പോസ്റ്റുമോർട്ടം നടക്കുക. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ കുട്ടിയുടെ താമസസ്ഥലം പരിശോധിക്കും. കൂടാതെ രക്ഷിതാക്കളുടെയും അധികൃതരുടെയും മൊഴി രേഖപ്പെടുത്തും.