സ്കൂൾ കെട്ടിടത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; അടിയന്തര റിപ്പോർട്ട് തേടി മുഖ്യമന്ത്രി

മറ്റ് വിദ്യാർഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി
student commits suicide in school building cm orders report to be submitted

സ്കൂൾ കെട്ടിടത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; അടിയന്തര റിപ്പോർട്ട് തേടി മുഖ്യമന്ത്രി

representative image

Updated on

തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

മറ്റ് വിദ്യാർഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.​ തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം​ വർഷ വിദ്യാർഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിന്‍റെ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂൾ വരാന്തയിൽ നിന്ന് കണ്ടെത്തിയത്. സ്കൂൾ ക്ലർക്കിന്‍റെ പീഡനമാണ് ബെൻസൺ ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരത്തെ ഉത്തരവിട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com