സംസ്ഥാനത്ത് വിദ്യാർഥി കൺസഷൻ പ്രായപരിധി വർധിപ്പിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നേരത്തെ പ്രായപരിധി വെട്ടിക്കുറച്ചത്
സംസ്ഥാനത്ത് വിദ്യാർഥി കൺസഷൻ പ്രായപരിധി വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥി കൺസഷൻ പ്രായപരിധി വർധിപ്പിച്ചു. 25 വയസായിരുന്ന പ്രായ പരിധി 27 ആയാണ് പുതുക്കി നിശ്ചയിച്ചത്. വിദ്യാർഥികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും പ്രായാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസിയുടെ നടപടി.

നേരത്തെ പ്രായപരിധി വെട്ടിക്കുറച്ചതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നേരത്തെ പ്രായപരിധി വെട്ടിക്കുറച്ചത്. ഇത് സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് പ്രായപരിധി വർധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com