മലപ്പുറത്ത് കാട്ടു പന്നികളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്
Symbolic Image
Symbolic Imagefile
Updated on

മലപ്പുറം: കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം വെള്ളാലിൽ‌ അബ്ദുറസാഖിന്‍റെ മകൻ സിനാൻ (17) ആണ് മരിച്ചത്.

സിനാന്‍റെ സുഹൃത്ത് ഷംനാദിനും ഇതേ കമ്പിയിൽ നിന്നും ഷോക്കേറ്റിരുന്നു. ഷംനാദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com