റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു

കേൾവിക്ക് ബുദ്ധിമുട്ടുള്ള ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്
student died train accident kozhikode
മുഹമ്മദ് ഇർഫാൻ
Updated on

കോഴിക്കോട്: റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്തുവച്ചായിരുന്നു അപകടം.

കേൾവിക്ക് ബുദ്ധിമുട്ടുള്ള ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാനു സാധിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com