student died who was undergoing treatment for burn

ഫാത്തിമ

കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

കഴിഞ്ഞ ആറുമാസമായി ഫാത്തിമ ചികിത്സയിൽ കഴിയുകയായിരുന്നു
Published on

കണ്ണൂർ: തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ തില്ലങ്കേരി പള്ള്യം എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് മരിച്ചത്. ആറുമാസമായി ഫാത്തിമ ചികിത്സയിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ മേയ് 14നായിരുന്നു കളിക്കുന്നതിനിടയിൽ ഫാത്തിമയ്ക്ക് അബദ്ധത്തിൽ പൊള്ളലേറ്റത്. ശരീരത്തിന്‍റെ പകുതിയോളം പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

logo
Metro Vaartha
www.metrovaartha.com