തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ കാറിടിച്ച് വിദ്യാർഥി മരിച്ചു

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കൂടൽ ജങ്ഷനിൽ വച്ച് വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം
 k. jayakumar

കെ. ജയകുമാർ

Updated on: 

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് കോളെജ് വിദ്യാർഥി മരിച്ചു. പുനലൂർ-മൂവാറ്റുപുഴ റോഡിൽ കൂടൽ ജങ്ഷനിൽ വച്ച് വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം.

കലഞ്ഞൂർ ഐഎച്ച്ആർഡി കോളെജ് വിദ്യാർഥിയായ ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു ജയകുമാർ. കോന്നി ഭാഗത്ത് നിന്ന് കോളെജിലേക്ക് വരികയായിരുന്നു വിദ്യാർഥി.

logo
Metro Vaartha
www.metrovaartha.com