"മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പ്", വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ കെ. മുരളീധരൻ

വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും പൂർണമായും ലഭിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ.
Student dies of shock in Nilambur; Forest Minister's reaction is like being drugged, says K. Muraleedharan

കെ. മുരളീധരൻ

Updated on

മലപ്പുറം: നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന മന്ത്രി എ.കെ. ശശീന്ദ്രന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും മുരളീധരൻ പറഞ്ഞു.

നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. മുരളീധരൻ.

വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും പൂർണമായും ലഭിച്ചിട്ടില്ല. മനുഷ്യനെ കൊല്ലാൻ വേണ്ടി വന്യമൃഗങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് വനം വകുപ്പ് ചെയുന്നതെന്ന് മുരളീധരൻ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് നുണ പറഞ്ഞ് ഇറങ്ങുകയാണ് ഇടതുപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ എന്ന് പറഞ്ഞ് നൽകിയത്, മുൻ മാസങ്ങളിലുളള പെൻഷൻ കുടിശികയായിരുന്നു എന്നും മുരളീധരൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com