വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ശശീന്ദ്രന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി സതീശൻ

മന്ത്രി ഉന്നയിക്കുന്നത് വൃത്തികെട്ട ആരോപണങ്ങളെന്ന് പ്രതിപക്ഷ നേതാവ്
Student dies of shock in Nilambur; Opposition leader responds to AK Saseendran's allegations

 പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Updated on

മലപ്പുറം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് മന്ത്രി ആരോപിച്ചത്.

മന്ത്രി വൃത്തികെട്ട ആരോപണമാണ് ഉന്നയിക്കുന്നതെന്നും സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നും സതീശൻ പറഞ്ഞു. ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും സതീശൻ ചോദിച്ചു.

"കോൺഗ്രസിന്‍റെ കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടി, നിലമ്പൂരിൽ പന്നിക്കെണി. ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണം. എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന എന്ന ആരോപണം ഉന്നയിച്ചത്. പ്രതി കോണ്‍ഗ്രസ് ആണെങ്കില്‍ യുഡിഎഫ് ഗൂഢാലോചന നടത്തി എന്നാണോ കരുത്തേണ്ടത്?'' സതീശൻ ചോദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com