
കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ വിദ്യാർഥി ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ടു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് ഒഴുക്കിൽപെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥി. എന്നാൽ ശ്കതമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മഞ്ചേരിയിൽ നിന്നും വന്ന ആറംഗ വിനോദസഞ്ചാര സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.