കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം പുഴയില്‍ മുങ്ങിമരിച്ചു

ചാലാക്ക മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Student drowns in river while taking bath

മാനവ്

Updated on

പറവൂര്‍: ഇളന്തിക്കര- കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് (സ്മരണിക) മനീക്ക് പൗലോസിന്‍റെയും ടീനയുടെയും മകന്‍ മാനവ് (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മറ്റ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. ആദ്യം ഒരാള്‍ പുഴയിലിറങ്ങിയെങ്കിലും നീന്താന്‍ സാധിക്കാത്തതിനാല്‍ തിരിച്ചു കയറി.

ഇതോടെ മാനവ് പുഴയിലേക്ക് നീന്താനിറങ്ങി. മാനവ് മുങ്ങിപ്പോകുന്നതു കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ രണ്ട് പേരും മുങ്ങി. ഉടനെ വേറൊരു സുഹൃത്തു മാനവിനെ രക്ഷിക്കാന്‍ ശ്രമിച്ചയാളെ പിടിച്ചുകയറ്റി. എന്നാല്‍, മാനവ് പുഴയിലേക്ക് താഴ്ന്നുപോയി.

നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ടീമാണ് മാനവിനെ കണ്ടെത്തിയത്. ചാലാക്ക മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അണ്ടര്‍- 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു (ബയോളജി) വിദ്യാര്‍ഥിയായിരുന്നു. സഹോദരന്‍: നദാല്‍ തോമസ്. മൃതദേഹം ചാലാക്ക മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊച്ചി മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com