ആലപ്പുഴയിൽ 15 കാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു
student found dead at school hostel navodaya school

ആലപ്പുഴയിൽ 15 കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Updated on

ചെന്നിത്തല: ആലപ്പുഴ ഹരിപ്പാട് ആറാട്ടുപുഴയിൽ 15 വയസുകാരിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.

ഹോസ്റ്റലിലെ ശുചിമുറിയിലേക്ക് പോവുന്ന ഇടനാഴിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണ കാരണം വ്യക്തമല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com