വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ‍്യാർഥിക്ക് പരുക്ക്

ഷോട്ട് സർക‍്യൂട്ടാണ് പൊട്ടിത്തെറിയുണ്ടാവാൻ കാരണമെന്നാണ് നിഗമനം
student injured in tv explosion in wayanad

വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ‍്യാർഥിക്ക് പരുക്ക്

Updated on

വയനാട്: വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ‍്യാർഥിക്ക് പരുക്കേറ്റു. കൽപ്പറ്റ അമ്പിലേയിരിലാണ് സംഭവം. കൈക്ക് പരുക്കേറ്റ വിദ‍്യാർഥിയെ കൽപ്പറ്റയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക‍്യൂട്ടാണ് പൊട്ടിത്തെറിയുണ്ടാവാൻ കാരണമെന്നാണ് നിഗമനം.

ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു രണ്ടു വിദ‍്യാർഥികൾ. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പിന്നാലെ വീട്ടിൽ തീ ആളിപ്പടർന്നു. ഉടനെ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണച്ചു.

പരുക്കേറ്റ വിദ‍്യാർഥിയുടെ ആരോഗ‍്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com