13 വയസ്സു മുതൽ പീഡിപ്പിച്ചത് 60 ലേറെ പേർ; 18കാരിയുടെ വെളിപ്പെടുത്തലിൽ കേസെടുത്ത് പത്തനംതിട്ട പൊലീസ്

കഴിഞ്ഞ 2019 മുതലാണ് പെൺകുട്ടിക്ക് നേരെ പീഡനം ആരംഭിക്കുന്നത്.
student molested by more than 60 people in five years
13 വയസ്സു മുതൽ പീഡിപ്പിച്ചത് 60 ലേറെ പേർ; 18കാരിയുടെ വെളിപ്പെടുത്തലിൽ കേസെടുത്ത് പത്തനംതിട്ട പൊലീസ്
Updated on

പത്തനംതിട്ട: ‌ 18 കാരിയായ വിദ്യാർഥിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 60 ലേറെ പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി. പരാതിയിൽ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ 2019 മുതലാണ് പെൺകുട്ടിക്ക് നേരെ പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം.

മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്. പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന.

പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com