Student Online Concession Registration ksrtc
വിദ്യാർഥി കൺസഷന്‍ ആപ്പ് ഗൂഗിൽ പ്ലേസ്റ്റോറിലും

വിദ്യാർഥി കൺസഷന്‍ ആപ്പ് ഗൂഗിൽ പ്ലേസ്റ്റോറിലും

Published on

തിരുവനന്തപുരം: സ്റ്റുഡന്‍സ് കണ്‍സെഷന്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി കണ്‍സഷന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്ലിക്കേഷന്‍ ലഭിക്കും. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയത് രജിസ്റ്റര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് രേഖകള്‍ നല്‍കിയാല്‍ സ്റ്റുഡന്‍സ് കണ്‍സഷനുള്ള അപേക്ഷാ നടപടി പൂര്‍ത്തിയാക്കാനാകും. പിന്നീട് ഇതിന് സ്‌കൂള്‍ അധികാരികള്‍ അംഗീകാരം നല്‍കണം.

അതിനു ശേഷം കെഎസ്ആര്‍ടിസി അംഗീകാരം നല്‍കുകയും ആപ്ലിക്കേഷന്‍ മുഖേന തന്നെ പണമടയ്ക്കാന്‍ കഴിയുകയും ചെയ്യും. യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്ത് പരിശോധിച്ചാല്‍ അപേക്ഷയുടെ തല്‍സ്ഥിതി അറിയാനാകും. പണമടച്ചു കഴിഞ്ഞാല്‍ കണ്‍സഷന്‍ വാങ്ങുന്നതിനുള്ള തീയതിയും സമയവും ആപ്ലിക്കേഷന്‍ മുഖേന അറിയിക്കും. ആ ദിവസം വിദ്യാര്‍ഥിക്ക് ഫോട്ടോയുമായി ഡിപ്പോയിലെത്തി കണ്‍സഷന്‍ കൈപ്പറ്റാവുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com