മൊബൈൽ ഫോൺ പിടിച്ചുവച്ചു; അധ‍്യാപകനെ കൊന്നുകളയുമെന്ന് വിദ‍്യാർഥിയുടെ ഭീഷണി

പാലക്കാട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം
Student threatens to kill teacher for confiscating his mobile phone
മൊബൈൽ ഫോൺ പിടിച്ചുവച്ചു; അധ‍്യാപകനെ കൊന്നുകളയുമെന്ന് വിദ‍്യാർഥിയുടെ ഭീഷണി
Updated on

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് പ്രധാന അധ‍്യാപകർക്ക് നേരെ കൊലവിളി ഉയർത്തി വിദ‍്യാർഥി. പാലക്കാട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. പ്ലസ് വൺ വിദ‍്യാർഥിയാണ് പ്രധാന അധ‍്യാപകന് നേരെ കൊലവിളി നടത്തിയത്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ വിദ‍്യാർഥികൾക്ക് അനുവാദമില്ല.

എന്നാൽ ഇത് ലംഘിച്ച് വിദ‍്യാർഥി മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അധ‍്യാപകൻ ഫോൺ പിടിച്ചുവയ്ക്കുകയും വിദ‍്യാർഥിയെ പ്രധാന അധ‍്യാപകന്‍റെ മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ മുറിയിൽ വച്ച് അധ‍്യാപകനെ തീർക്കുമെന്നും സ്കൂളിന് പുറത്തിറങ്ങിയാൽ കൊല്ലുമെന്നും വിദ‍്യാർഥി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അധ‍്യാപകർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. അതേസമയം അധ‍്യാപകനെ ഭീഷണിപ്പെടുത്തിയതിന്‍റെ ദൃശൃങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com