എസ്എസ്എൽസി പരീക്ഷ; വിദ്യാർഥികൾക്ക് ഇനി മുതൽ ഗ്രേഡ് മാത്രമല്ല മാർക്കും അറിയാം

പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3മാസത്തിനു ശേഷം പരീക്ഷാഭവന്‍ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിയ്ക്കുന്ന മുറയ്ക്ക് മാര്‍ക്ക് വിവരങ്ങള്‍ ലഭിക്കും
students can know marks scored in kerala sslc exam
എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ഇനി മുതൽ ഗ്രേഡ് മാത്രമല്ല മാർക്കും അറിയാം
Updated on

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3 മാസത്തിനുശേഷം മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്.

സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും, വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും ഇന്ത്യന്‍ ആര്‍മിയുടെ അഗ്നിവീര്‍ പോലെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാര്‍ക്ക് വിവരം നേരിട്ട് നല്‍കുന്നതിന് ഒട്ടെറെ അപേക്ഷകള്‍ വരുന്ന സാഹചര്യത്തിലാണിത്.

ഈ സാഹചര്യത്തിലാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് വിവരം പരീക്ഷാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നിലവിലുള്ള നിബന്ധനയില്‍ ഇളവ് വരുത്തി. പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3മാസത്തിനു ശേഷം പരീക്ഷാഭവന്‍ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിയ്ക്കുന്ന മുറയ്ക്ക് മാര്‍ക്ക് വിവരങ്ങള്‍ ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com