വിദ്യാർത്ഥികളുടെ കൺസഷന്‍ ഇളവ് നഷ്ടമാകാന്‍ സാധ്യത; യഥാർത്ഥ യാത്ര നിരക്കിന്‍റെ പകുതിയെങ്കിലും ഇനി കൊടുക്കേണ്ടിവരും

ഈ ശുപാർശ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ യാത്ര ഇളവിൽ നിയന്ത്രണം ഒരുക്കാന്‍ സർക്കാർ ശ്രമിക്കുമോ എന്ന ആശങ്ക ഇതോടെ ശക്തമാകുകയാണ്.
വിദ്യാർത്ഥികളുടെ കൺസഷന്‍ ഇളവ് നഷ്ടമാകാന്‍ സാധ്യത; യഥാർത്ഥ യാത്ര നിരക്കിന്‍റെ പകുതിയെങ്കിലും ഇനി കൊടുക്കേണ്ടിവരും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് (private bus) വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ കൺസഷന്‍ നിയന്ത്രിച്ചെ മതിയാകു എന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍. യാത്ര നിരക്കിലെ ഇളവ് മുഴുവന്‍ വിദ്യാർത്ഥികൾക്കുമായി പ്രായോഗികമല്ല.

ഈ ശുപാർശ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ യാത്ര ഇളവിൽ (students concession) നിയന്ത്രണം ഒരുക്കാന്‍ സർക്കാർ ശ്രമിക്കുമോ എന്ന ആശങ്ക ഇതോടെ ശക്തമാകുകയാണ്. സ്വകാര്യ ബസുടമകൾ മാത്രം വിദ്യാർത്ഥികളെ എന്തിന് സഹകരിക്കണം. യഥാർത്ഥ യാത്ര നിരക്കിന്‍റെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയും വേണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പാവപ്പെട്ട കുട്ടികൾ ആരെന്ന കാര്യത്തിലും പരിശോധന വേണം. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാദം വിദ്യാർത്ഥികൾക്കും വൈകാതെ തന്നെ യാത്ര ഇളവ് നഷ്ടമാകും എന്ന സൂചനകളാണ് ജസ്റ്റിസ് എം രാമചന്ദ്രന്‍റെ നിലപാട് വ്യക്തമാക്കുന്നത്.12 വർഷമായി ബസ്-ടാക്സി നിരക്ക് നിശ്ചയിക്കുന്നതിനുള്ള കമ്മീഷനായി പ്രവർത്തിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ (justice m ramachandran) സ്ഥാനം ഒഴിയും മുന്‍പാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com