സുഡാനിൽ മരിച്ച മലയാളിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

മൂന്നു മണിക്കൂർ നേരം വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മൃതദേഹം മാറ്റാനായത്
സുഡാനിൽ മരിച്ച മലയാളിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
Updated on

സുഡാനിൽ മരിച്ച മലയാളി കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സുഡാനിൽ മൂന്നു മണിക്കൂർ നേരം വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മൃതദേഹം മാറ്റാനായത്.

നേരത്തെ ആൽബർട്ടിന്‍റെ ഭാര്യ സൈബല്ല സഹായം അഭ്യർഥിച്ച് എത്തിയിരുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും ഫ്ലാറ്റിൽ നിന്നും മൃതദേഹം നീക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഫ്ലാറ്റിന്‍റെ ബേസ്മെന്‍റിൽ ഭയപ്പെട്ടു കഴിയുകയാണെന്നുമായിരുന്നു സൈബല്ലയുടെ സന്ദേശം. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.

സുഡാൻ ആഭ്യന്തരകലാപത്തിൽ 56 പേരാണു മരണപ്പെട്ടത്. കണ്ണൂർ ആലക്കോട് സ്വദേശിയായ അൽബർട്ട് അഗസ്റ്റിൻ ദാൽ ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി മാനേജരായി സുഡാനിൽ ജോലി ചെയ്യുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com