സുഗന്ധഗിരി മരംമുറി: പ്രതികൾക്ക് മൂൻകൂർ ജാമ്യമില്ല

സംഭവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നുപേരെകൂടെ അറസ്റ്റ് ചെയ്തിരുന്നു
സുഗന്ധഗിരി മരംമുറി: പ്രതികൾക്ക് മൂൻകൂർ ജാമ്യമില്ല

കൽപ്പറ്റ: വയനാട് സുഗന്ധഗിരി മരംമുറിക്കേസിൽ ആറു പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി ജില്ലാ പ്രിൻസിപ്പൽ കോടതി. മരംമുറി നടന്നിരിക്കുന്നത് റിസർവ് വനത്തിൽ ആണെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് നീക്കം ആരംഭിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നുപേരെകൂടെ അറസ്റ്റ് ചെയ്തിരുന്നു.കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com