സുഗന്ധഗിരി മരംമുറി: മൂന്നു പേർ കൂടി അറസ്റ്റിൽ

നേരത്തെ സംഭവുമായി ബന്ധപ്പെട്ട് രണ്ട് വംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു
സുഗന്ധഗിരി മരംമുറി: മൂന്നു പേർ കൂടി അറസ്റ്റിൽ
Updated on

കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറി കേസിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ നേരത്തെ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.

നേരത്തെ സംഭവുമായി ബന്ധപ്പെട്ട് രണ്ട് വംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചു വരുന്നുണ്ട്. മൂന്ന് ഫ്ലയിങ് സ്വകാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി. സുഗന്ധഗിരി മരംമുറി കേസിൽ ആറു പ്രതികൾ സമപർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷയിൽ കൽപ്പറ്റ കേടതി ഇന്ന് വിധി പറയും. ചൊവ്വാഴ്ച പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം പൂർത്തിയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com