പഞ്ചസാരയുടെ വില കുതിച്ചുയരുന്നു

വളരെ കുറഞ്ഞ കാലയളവിനുള്ളിലാണ് പഞ്ചസാര വിലയില്‍ മാറ്റമുണ്ടായിരിക്കൊണ്ടിരിക്കുന്നത്
sugar price hike
sugar price

കോതമംഗലം: പഞ്ചസാരയുടെ വില ക്രമാതീതമായി കുതിച്ചുയരുന്നു. പഞ്ചസാരയുടെ ചില്ലറ വില്‍പ്പന വില ആഴ്ചകള്‍ക്ക് മുമ്പുവരെ നാല്പത് രൂപയായിരുന്നു. ഇപ്പോഴത് 46-48 നിലവാരത്തിലെത്തി. മൊത്തവ്യാപാരത്തിലെ വിലവര്‍ധനവാണ് ചില്ലറ വില്‍പ്പന വിലയിലും പ്രതിഫലിക്കുന്നത്.

വളരെ കുറഞ്ഞ കാലയളവിനുള്ളിലാണ് പഞ്ചസാര വിലയില്‍ മാറ്റമുണ്ടായിരിക്കൊണ്ടിരിക്കുന്നത്. വില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. അതേസമയം തോന്നുംപടി വില വാങ്ങുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ചില്ലറ വില്‍പ്പന മേഖലയില്‍ വിലയില്‍ ഏകീകരണവുമില്ല.

പല കടകളിലും പല വിലയാണ് ഈടാക്കുന്നത്. പൊതുവിപണിയില്‍ പഞ്ചസാര വില ഉയരുമ്പോള്‍ സപ്ലൈകോ നോക്കുകുത്തിയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാര വില്‍പ്പന മാസങ്ങളായി നിറുത്തിവച്ചിരിക്കുന്നതാണ് പൊതു വിപണിയിൽ തോന്നുംവണ്ണം വില കൂട്ടാൻ കാരണമെന്നും ആക്ഷേപമുണ്ട്.

Trending

No stories found.

Latest News

No stories found.