കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ആത്മഹത്യ: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്കൊപ്പം ക്രൈംബ്രാജും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
Suicide at Kalpetta police station: Two officers suspended

കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ആത്മഹത്യ: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Updated on

കൽപ്പറ്റ: പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മരണ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് നടപടി.

കസ്റ്റഡിയിൽ എടുത്ത യുവാവിന്‍റെ കാര്യത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായി എന്ന പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ശുചിമുറിയിലേക്ക് പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതിൽ പൊലീസുകാർക്ക് വീഴ്ച യുണ്ടായെന്നാണ് കണ്ടെത്താൽ.

പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്കൊപ്പം ക്രൈംബ്രാജും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com