വീടും ജോലിയുമില്ലെന്ന് ആത്മഹത‍്യക്കുറിപ്പ്; തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ രണ്ട് പേർ മരിച്ച നിലയിൽ

മഹാരാഷ്ട്ര പൂനെ സ്വദേശികളായ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്
Suicide note stating no home or job; Two people found dead in hotel room in Thampanoor
വീടും ജോലിയുമില്ലെന്ന് ആത്മഹത‍്യക്കുറിപ്പ്; തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ രണ്ട് പേർ മരിച്ച നിലയിൽ
Updated on

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്.

ഹോട്ടലിൽ നിന്ന് ആത്മഹത‍്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്.

വീടും ജോലിയുമില്ലെന്നാണ് ആത്മഹത‍്യാ കുറിപ്പിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ഡിസിപി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com