മലപ്പുറത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച, ആൺസുഹൃത്ത് അപകടനില തരണം ചെയ്തു

നിക്കാഹിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
suicide of a girl in malappuram; an autopsy tuesday revealed the boyfriend was out of danger
ഷൈമ സിനിവർ
Updated on

മലപ്പുറം: ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്‍റെ പോസ്റ്റ് മോർട്ടം ചൊവ്വാഴ്ച. കഴിഞ്ഞ വെളളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവർ (18) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് പോസ്റ്റുമോർട്ടം നടക്കുക.

തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിക്കാഹിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

ഷൈമയുടെ മരണ വിവരം അറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇയാളുമായി ഷൈമ ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്നായിരുന്നു ഷൈമ ആഗ്രഹിച്ചിരുന്നത്. എന്നാൽ, വീട്ടുകാർ സമ്മതിക്കാതെ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഷൈമ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

19 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്. കാരക്കുന്ന് ഹയർ സെക്കൻഡറി സ്‌‌കൂളിൽ പ്ളസ് ടു പഠനത്തിനുശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com