കൊല്ലം സായിയിലെ വിദ്യാർഥിനികളുടെ ആത്മഹത്യ; പോക്സോ ചുമത്തി പൊലീസ്

കൊല്ലം ഈസ്റ്റ് പൊലീസാണ് പോക്സോ ചുമത്തിയത്
Suicide of female students at SAI; Police charge POCSO

സായിയിലെ വിദ്യാർഥിനികളുടെ ആത്മഹത്യ; പോക്സോ ചുമത്തി പൊലീസ്

Updated on

കൊല്ലം: കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിദ്യാർഥിനിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പത്താം ക്ലാസുകാരി മരിച്ചതിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പോക്സോ ചുമത്തിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെതിരേയാണ് പോക്സോ കേസെടുത്തത്.

ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് റിപ്പോർട്ട് wcc ക്ക് കൈമാറി.

പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോക്സോ ചുമത്തിയത്. അതേസമയം പെൺകുട്ടികൾ ഹോസ്റ്റലിൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഈമാസം 15നാണ് കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളായ കുട്ടികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com