ഇൻഫർമേഷൻ ആൻഡ് കമ‍്യൂണിക്കേഷൻ എസ്പിയായി സുജിത് ദാസിനെ നിയമിച്ചു

സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ സർവീസിൽ തിരിച്ചെടുത്ത എസ്പി സുജിത് ദാസിനെ ഇൻഫർമേഷൻ ആൻഡ് കമ‍്യൂണിക്കേഷൻ എസ്പിയായി നിയമിച്ചു
sujith das appointed as information and communication sp

സുജിത് ദാസ്

file image
Updated on

തിരുവനന്തപുരം: മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ ഇൻഫർമേഷൻ ആൻഡ് കമ‍്യൂണിക്കേഷൻ എസ്പിയായി നിയമിച്ചു. സസ്പെൻഷൻ പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ നിയമനം. മലപ്പുറം എസ്പി ക്വാർട്ടേഴ്സിലെ മരംമുറി പരാതി പിൻവലിക്കണമെന്ന് ആവശ‍്യപ്പെട്ട് പി.വി. അൻവറിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ എഡിജിപി അജിത് കുമാറിനെതിരേയും മുഖ‍്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ എസ്പി സുജിത് ദാസ് വലിയ രീതിയിലുള്ള വിമർശനം നടത്തിയിരുന്നു.

ഇതിനു പിന്നാലെ അൻവർ ഫോൺ സംഭാഷണം പുറത്തു വിട്ടതിനെത്തുടർന്നാണ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി ആറു മാസം പൂർത്തിയായ സാഹചര‍്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ‍്യൂ കമ്മിറ്റി ശുപാർശ നൽകിയത്.

കേസിലെ സാക്ഷിയായ പി.വി. അൻവർ ഇതുവരെ മൊഴി നൽകാൻ എത്തിയിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com