

സുകുമാരൻ നായർ
ചങ്ങനാശേരി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന്‍റെത് സമദൂര നിലപാട് തന്നെയായിരിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരം എന്ന് പറഞ്ഞത്.അത് രാഷ്ട്രീയമായി കൂട്ടി കുഴക്കേണ്ടതില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മന്നം ജയന്തിദിനത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് എൻഎസ്എസിന്‍റെ നിലപാട്. ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല സ്വർണ ക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും എൻഎസ്എസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.തനിക്ക് സമുദായത്തിൽ പിന്തുണയുണ്ടോ എന്ന് നിങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതൃത്വമാകെ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തി
കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ കെ.ബി ഗണേഷ്‌കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, നിയമസഭാ ചീഫ്‌വിപ്പ് ഡോ.എൻ.ജയരാജ്, രമേശ് ചെന്നിത്തല, എൻ.കെ പ്രേമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.പി.മാരായ എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്‍റണി, ഡീൻ കുര്യാക്കോസ്,ജോസ്.കെ.മാണി, എംഎൽഎമാരായ മോൻസ് ജോസഫ്, ഉമാതോമസ്, അഡ്വ.ജോബ് മൈക്കിൾ, പി.സി.വിഷ്ണുനാഥ്, ഉമാതോമസ്, അനൂപ് ജേക്കബ്, തിരുവന്തപുരം മേയർ വി.വി.രാജേഷ്, കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി.സന്തോഷ് കുമാർ, ചങ്ങനാശേരി നഗരസഭാ അധ്യക്ഷൻ ജോമി ജോസഫ്, മുൻ ഗവർണർമാരായ അഡ്വ.പി.എസ്.ശ്രീധരൻപിള്ള.
കുമ്മനം രാജശേഖരൻ, ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, അഡ്വ.എസ്. സുരേഷ്,എം.ടി.രമേശ്, പി.സി.ജോർജ്ജ്, വിവിധ രാഷ്ട്രീകക്ഷിനേതാക്കളായ ജോസഫ് വാഴയ്ക്കൻ, ജോസഫ് എം.പുതുശ്ശേരി, പാലോട് രവി, വർക്കല കഹാർ, കെ.എസ്.ശബരീനാഥ്, വി.ജെ.ലാലി, ഷോൺ ജോർജ്ജ്, ലിജിൻലാൽ, എൻ.ഹരി, എൻ.പി.കൃഷ്ണകുമാർ, റോയിചാക്കോ, ശാന്തിമുരളി, എ.മനോജ്, വി.എസ്.ശിവകുമാർ, കെ.മുരളീധരൻ, അഡ്വ.ഡി.വിജയകുമാർ, ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ ചെയർമാൻ സണ്ണിതോമസ്, ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സാമൂഹിക നേതാക്കൾ മന്നംജയന്തി സമ്മേളനത്തിൽ പെരുന്നയിലെത്തിയത്.