ശബരിമലയിൽ ശരി ദൂരം; രാഷ്ട്രീയമായി കൂട്ടി കുഴയ്ക്കാനില്ലെന്ന് ജി. സുകുമാരൻ നായർ

സമുദായ അംഗങ്ങൾക്ക് ഏത് രാഷ്ട്രീയവും സ്വീകരിക്കാം
sukumaran nair about sabarimala issue

ജി. സുകുമാരൻ നായർ

Updated on

പെരുന്ന: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള സംബന്ധിച്ച് എൻഎസ്എസ് നിലപാട് വ്യക്തമാക്കിയതാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശരി ദൂര നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ്. അതിനെ രാഷ്ട്രീയമായി കുഴയ്ക്കേണ്ട കാര്യമില്ല. ബാക്കി എല്ലാകാര്യങ്ങളിലും സമദൂര നിലപാടാണ് പാർട്ടിക്കുള്ളത്.

149 ആമത് മന്നം ജയന്തിയാഘോഷം ചടങ്ങിനിടെയാണ് സുകുമാരൻ നായരുടെ പ്രസ്താവന. ശബരിമല വിഷയത്തിൽ രാഷ്ട്രീയ താൽപ്പര്യം വെച്ചുകൊണ്ടുള്ള ദുഷ്പ്രചാരണം തെറ്റാണ്.

സമുദായ അംഗങ്ങൾക്ക് ഏത് രാഷ്ട്രീയവും സ്വീകരിക്കാം എന്ന സമദൂര നിലപാടാണ് സംഘടനയ്ക്കുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു. സംഘടനക്കെതിരേ പ്രവർത്തിക്കുന്നത് സ്വന്തം സമുദായത്തിൽ നിന്നുതന്നെയുള്ള ചില ക്ഷുദ്രജീവികളാണ്. അത്തരം ചില നീക്കങ്ങൾ‌ പരാജ‍യപ്പെട്ടതോടെ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്തി, നേതൃസ്ഥാനത്തിരിക്കുന്നവരേ കരിവാരി തേയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com