G Sukumaran Nair
G Sukumaran Nair

പുതുപ്പള്ളിയിലും എൻഎസ്എസ് സമദൂര നിലപാട് തുടരും; ജി. സുകുമാരൻ നായർ

''മിത്ത് വിവാദം ചർച്ച ചെയ്യേണ്ടതാണ് എന്നാൽ ഈ തെരഞ്ഞെടുപ്പിലൂടെ ചർച്ച ചെയ്യാൻ ഉദേശിക്കുന്നില്ല''
Published on

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എൻഎസ്എസിന്‍റെ സമദൂര നിലപാട് തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മിത്ത് വിവാദം ഇനി ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികൾ എല്ലാവരും എല്ലാക്കാലത്തും എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ സന്ദർശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥികൾ കാണാൻ വരുന്നത് സാധാരണ സംഭവമാണ്. ആദ്യം ചാണ്ടി ഉമ്മൻ കാണാൻ വന്നു. പിന്നീട് ജെയ്ക്. മിത്ത് വിവാദം ചർച്ച ചെയ്യേണ്ടതാണ് എന്നാൽ ഈ തെരഞ്ഞെടുപ്പിലൂടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. തെരഞ്ഞെടുപ്പിലൂടെയല്ല ജനങ്ങളിലൂടെ സർക്കാരിനെതിരായ സമരപരിപാടികളുമായി മുന്നോട്ടു പോകും. സംസ്ഥാന സർക്കാരായാലും കേന്ദ്ര സർക്കാരായാലും തെറ്റ് ചെയ്താൽ അത് തെറ്റെന്ന് തുറന്നു പറയും. മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പു പറയണമെന്ന കാര്യത്തിൽ മാറ്റമൊന്നുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com