സിപിഐ പാലക്കാട് സെക്രട്ടറിയായി സുമലത; കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

2010-15 കാലത്ത് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു.
Sumalatha becomes CPI Palakkad secretary; Kerala's first woman district secretary

സുമലതാ മോഹന്‍ദാസ്

Updated on

പാലക്കാട്: സിപിഐ യുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. സുരേഷ് രാജിന്‍റെ പിന്‍ഗാമിയായാണ് സുമലത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ സുമലത, കേരള മഹിളാ സംഘം ദേശീയ കൗണ്‍സില്‍ അംഗവും മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്. 2010-15 കാലത്ത് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു.

ശനിയാഴ്ച ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും തുടര്‍ന്ന് ചേര്‍ന്ന പുതിയ ജില്ലാ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗവും സുമലതയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com