സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങൾ
സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ
കേരള ലോട്ടറിRepresentative image
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾ ഇപ്പോൾ വിപണിയിൽ. ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം 54 പേർക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു.

ബിആർ 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. 250 രൂപയാണ് ഓരോ ടിക്കറ്റിന്‍റെയും വില. നറുക്കെടുപ്പ് മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com