10 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്, വിജയിക്ക് ലഭിക്കുക 6.30 കോടി

പാലക്കാട് ജില്ലയിൽ വിറ്റ SB 527026 എന്ന നമ്പറാണ് ഒന്നാം സമ്മാനം നേടിയത്
summer bumper lottery result

10 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്, വിജയിക്ക് ലഭിക്കുക 6.30 കോടി

Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ വിറ്റ SB 527026 എന്ന നമ്പറാണ് ഒന്നാം സമ്മാനം നേടിയത്. 10 കോടിയാണ് സമ്മാനത്തുക.

പാലക്കാട് ജില്ലയിലെ ഏജന്‍റായ മധുസൂദനനാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനവും പാലക്കാട് വിറ്റ ടിക്കറ്റിനാണ്. SE 660573 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. പാലക്കാട്ടുള്ള ഫർസാന എന്ന ഏജൻസി വഴിയാണ് ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനത്തിന് പുറമേ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളുമുണ്ട്. 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു.

പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാ​ഗ്യശാലിക്ക് സ്വന്തമാകില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക.

logo
Metro Vaartha
www.metrovaartha.com