
സംസ്ഥാനത്ത് വേനൽമഴ സജീവമാവുന്നു; വൈകിട്ടോടെ മിക്ക ജില്ലകളിലും മഴ എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ സജീവമാവുന്നു. ഞായറാഴ്ച കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടി മഴയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും വൈകുന്നേരമോ രാത്രിയോ ആയി മഴ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളും മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴ മുന്നറിയിപ്പുണ്ട്.
അതേസമയം, സംസ്ഥാനത്ത് വേനൽ ചൂട് അസഹനീയമായ നിലയിൽ തുടരുകയാണ്. പാലക്കാട് താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.